Trending

കൊപ്ര ചേവിന് തീ പിടിച്ചു




നന്മണ്ട: നന്മണ്ട 14-ൽ ആനോത്തിയിൽ കോയ എന്നയാളുടെ കൊപ്ര ചേവിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് സംഭവം. നരിക്കുനിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ എം സി മനോജിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഏകദേശം മൂവായിരത്തോളം തേങ്ങകൾ കത്തിനശിച്ചു.സീനിയർ ഫയർ ഓഫീസർ NK ലതീഷ് , ഫയർ ഓഫീസർമാരായ എ. നിപിൻദാസ്, A വിജീഷ്, I M രഞ്ജിത്ത്, O സൂരജ് , Sk സുധീഷ്, ഹോംഗാർഡുമാരായ പി.സി പ്രിയദർശൻ , MP രത്നൻ , K അനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

Post a Comment

Previous Post Next Post