കൊടുവള്ളി:
നരിക്കുനിയിൽ
മണിട്രാൻസ്ഫർ കേന്ദ്രങ്ങളിൽ കള്ളനോട്ടുകൾ നൽകി അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത സംഭവത്തിലെ കള്ളനോട്ട് സംഘത്തിലെ മുഖ്യപ്രതികളെ കോഴിക്കോട് റൂറൽ എസ്.പി. ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടി.
ഇടുക്കി,നെടുങ്കണ്ടം കിഴക്കെതിൽ,സുനിൽ കുമാർ എന്ന സായിസുനിൽ, (45),
താമരശ്ശേരി കൈതപൊയിൽ, ചീരതളത്തിൽ, സദക്കത്തുള്ള,എന്ന ഷൌക്കത്ത് (45) എന്നിവരെയാണ് ഇരുപത്തിയാറാം തിയ്യതി വൈകിട്ട്
തമിഴ്നാട് ഹൊസൂരിലെ ആനന്ദ് നഗർ എന്ന സ്ഥലത്ത് സംഘം താമസിച്ചിരുന്ന വാടകഫ്ലാറ്റിൽ നിന്നും കള്ളനോട്ട് നിർമ്മാണത്തിനുള്ള എല്ലാവിധ സാമഗ്രികൾ അടക്കം
പോലീസ് പിടികൂടിയത്.
കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ,ലാമിനേഷൻ മഷീൻ, ഫോയിൽ പേപ്പർ, ഇൻജെക്ട് ഇൻക്,മുതലായവയും
കണ്ടെടുത്തു.
ഈ കേസിൽ മുൻപ് പോലീസ് അറസ്റ്റ് ചെയ്ത കോടഞ്ചേരി സ്കൂൾ അധ്യാപകനായ ഹിഷാം എന്നയാളാണ് ഫ്ലാറ്റ്
വാടകക്ക് എടുത്തിരുന്നത്.
അതിന് മുൻപ് ബാംഗ്ലൂർ,ഹെബഗുഡി എന്ന സ്ഥലത്തും ഹിഷാം ഫ്ലാറ്റ് വാടകക്ക് എടുത്ത് വ്യാജനോട്ട് നിർമ്മാണം നടത്തിയിരുന്നു.
ഹിഷാം,സായിസുനിൽ,അമൽ സത്യൻ ,എന്നിവരുടെ നേതൃത്വത്തിലാണ് കള്ളനോട്ട് നിർമ്മാണം നടന്നിരുന്നത്.
സ്കൂൾ ജോലിയിൽ സസ്പെൻഷനിലായ ഹിഷാം വിദേശത്ത് പോകുകയാണെന്ന് നാട്ടിൽ പ്രചരിപ്പിച്ച ശേഷം കർണാടകയിലും
ഹോസൂരിലും താമസിച്ചു കള്ളനോട്ട് നിർമ്മാണം നടത്തുകയായിരുന്നു.
നിർമ്മാണ സാമഗ്രികൾ കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമാണ് പ്രതികൾ വാങ്ങിയിരുന്നത്.
ഇലക്ട്രോണിക്സിലും സ്ക്രീൻ പ്രിന്റിംഗിലും പ്രവീണ്യമുള്ള സായി സുനിൽ ആണ് നിർമ്മാണത്തിനു വേണ്ട നേതൃത്വം കൊടുത്തിരുന്നത്. പ്രതികൾ കേരളത്തിലും കർണ്ണാടകത്തിലും തമിഴ് നാട്ടിലും കള്ളനോട്ട് വിതരണം നടത്തിയതായി സൂചനയുണ്ട്.
കേരളത്തിലെ നിരന്തരപരിശോധനകളാണ് ഹൊസൂർ പോലെയുള്ള നഗരങ്ങൾ തിരഞ്ഞെടുക്കാൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
.സദക്കത്തുള്ള കൈതപൊയിലിൽ ഉള്ള സ്വർണ്ണക്കടത്തു സംഘങ്ങളുമായി
ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് നാട്ടിൽ നിന്നും മാറി ഹിഷാമും ഹനസും ഉൾപ്പെട്ട സംഘത്തിന്റെ കൂടെ ചേർന്ന് കള്ളനോട്ട് നിർമ്മാണത്തിൽ സഹായിയായി നിൽക്കുകയായിരുന്നു.
സായി സുനിലിന്റെ ഹൊസൂർ,കാരപ്പള്ളിയുള്ള വാടക ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി.കോട്ടയം, കൂത്താട്ടുകുളം,പത്തനംതിട്ട,വണ്ടിപ്പെരിയാർ, കട്ടപ്പന, നെടുങ്കണ്ടം, തൃശൂർ, മഞ്ചേരി,എന്നിവിടങ്ങളിൽ കള്ളനോട്ട്കേസുകളിൽ ഇയാൾ പ്രതിയാണ്. നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ട്.സദക്കത്തുള്ള അരീക്കോട് സ്റ്റേഷനിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയാണ്.
ഇതോടെ ഈ കേസിൽ എട്ട് പേർ അറസ്റ്റിലായി.
അമൽ സത്യൻ
ഒളിവിൽ പോയ ചെന്നൈയിലുള്ള താമസസ്ഥലത്തു നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പോലീസ് കണ്ടെടുത്തിരുന്നു.
താമരശ്ശേരി ഡി.വൈ.എസ് പി. പി. പ്രമോദിന്റെ നിർദ്ദേശപ്രകാരം കൊടുവള്ളി ഇൻസ്‌പെക്ടർ അഭിലാഷ്. കെ പി, സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, ബിജു. പി, എ.എസ്.ഐ ശ്രീജിത്ത്. കെ വി, സീനിയർ സി.പി.ഒ മാരായ ജയരാജൻ എൻ എം, ജിനീഷ് പി പി, രതീഷ് കുമാർ. കെ.കെ, അനൂപ് കെ, രതീഷ് എ.കെ, ജിനീഷ്. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടുയത്.

