Trending

മെഡിസെപ്പ്; അപാകതകൾ പരിഹരിക്കണം.






താമരശ്ശേരി:മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ താമരശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

 സമ്മേളനം 27- 7-2024 ശനിയാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി ലൈബ്രറി ഹാളിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ Adv. ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു .സംസ്ഥാന വൈസ് പ്രസിഡണ്ട് പി ടി മുരളീധരൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി എ. ആർ. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കെ. കെ വേലായുധൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ. പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ജി. പീതാംമ്പരൻ സ്വാഗതവും സി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു .പ്രസിഡണ്ടായി കെ. പി രാധാകൃഷ്ണനേയും, സെക്രട്ടറിയായി എ. ആർ. സുരേന്ദ്രനേയൂം, ട്രഷറർ ആയി റോയി ജോസഫിനേയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post