Trending

കേന്ദ്ര ബജറ്റ്:കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധം





കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു "കേരളവും ഇന്ത്യയിലാണ് മാഡം " മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്‌ പുതുപ്പാടി മണ്ഡലം കമ്മിറ്റി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് കത്തയച്ചു.പ്രതിഷേധ പരിപാടി ബ്ലോക്ക്‌ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ രതീഷ് പ്ലാപ്പറ്റ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് VSഅധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ കമറു കാക്കവയൽ, നിയോജക മണ്ഡലം സെക്രട്ടറി ഷാഫി പുതുപ്പാടി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ പൂവണിയിൽ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post