Trending

"കേരളം ഇന്ത്യയിലാണ് മാഡം '' യൂത്ത് കോൺഗ്രസ് പ്രതിഷേധം



താമരശ്ശേരി:യൂണിയൻ ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടമയച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു.

താമരശ്ശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി വികെ എ കബീർ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് ജില്ലാ ജന:സെക്രെട്ടറി കാവ്യ വി ആർ മുഖ്യപ്രഭാഷണം നടത്തി, എം പി സി ജംഷീദ് അധ്യക്ഷനായി വി കെ ഇറാഷ് ,റഫീഖ് താമരശ്ശേരി , രാജേഷ് കൊരങ്ങാട്, സിദ്ദിഖ്,നിസാമുദ്ദീൻ, ഫർസന്ത്,ശ്രീഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post