കട്ടിപ്പാറ:എസ് എസ് എഫ് കട്ടിപ്പാറ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രണ്ട് ദിവസങ്ങളിലായി വെട്ടിഒഴിഞ്ഞതോട്ടത്തിൽ വെച്ച് നടന്ന സാഹിത്യോത്സവ് പ്രശസ്ത കവിയും സാഹിത്യകാരനുമായ നൗഫൽ പനങ്ങാട് ഉദ്ഘാടനം ചെയ്തു.സാഹിത്യോത്സവിൽ 557 പോയിന്റുകൾ നേടി കരിഞ്ചോല യൂണിറ്റ് ജേതാക്കളായി.വെട്ടിഒഴിഞ്ഞതോട്ടം,കല്ലുള്ളതോട് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാപ്രതിഭയായി മുഹമ്മദ് ഒ കെ വി ഒ ടിയെയും സർഗപ്രതിഭയായി മുഹമ്മദ് ജിഫ്രി റഹ്മതാബാദിനെയും തിരഞ്ഞെടുത്തു.സ്വാഗതസംഘം ചെയർമാൻ അൻവർസഖാഫിയുടെ അധ്യക്ഷതയിൽ
സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.യാസീൻ ഫവാസ് അനുമോദന പ്രഭാഷണം നടത്തി. റഹീം സഖാഫി വി ഒ ടി വിജയികളെ പ്രഖ്യാപിച്ചു.റാസി സഖാഫി സ്വാഗതവും ജുനൈർ കരിഞ്ചോല നന്ദിയും പറഞ്ഞു
