തൃശൂർ ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടര കിലോ എംഡിഎംഎ പിടികൂടി
byWeb Desk•
0
തൃശൂർ ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ടര കിലോ എംഡിഎംഎ പിടികൂടി. ഒല്ലൂർ പി ആർ പടിയിൽ ഇന്ന് പുലർച്ചെയാണ് മയക്കുമരുന്ന് പിടി കൂടിയത്. വിപണിയിൽ ഒന്നരക്കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്. കണ്ണൂർ സ്വദേശി ഫാസിൽ(36)നെ അറസ്റ്റ് ചെയ്തു.