Trending

ഓൺ ലൈൻ വഴി ഡ്രില്ലിങ് മെഷീൻ ഓർഡർ ചെയ്ത ആൾക്ക് കിട്ടിയത് ഇഷ്ടിക കഷണങ്ങൾ





മാവൂർ:ഡ്രില്ലിങ് മെഷീൻ ഓർഡർ ചെയ്ത ആൾക്ക് കിട്ടിയത് ഇഷ്ടിക കഷണങ്ങൾ. മാവൂർ
കണ്ണിപറമ്പിലെ ചാലിൽ
സജ്നയാണ് ഭർത്താവ്
അബ്ദുറഹിമാനു വേണ്ടി
പ്രമുഖ ഓൺലൈൻ
കമ്പനിയായ ഫ്ലിപ്കാർട്ടിൽ
ബോഷിൻ്റെ
ഡ്രില്ലിംങ്ങ് മെഷിൻ ഓർഡർ ചെയ്തത്.
ഡലിവറി ചാർജ്ജ് അടക്കം എണ്ണായിരത്തി ഒൻപത് രൂപയാണ്
ഇതിന് വിലവരുന്നത്.
ഇന്നലെ ഉച്ചക്ക് ഡലിവറി ബോയ് സാധനവുമായി വീട്ടിലെത്തി സാധനം കൈമാറി തിരികെ പോയി.
വിട്ടുകാർ ബോക്സ് തുറന്ന് പരിശോധിച്ചപ്പോഴാണ്
അമളി പറ്റിയത് തിരിച്ചറിഞ്ഞത്.
ബോക്സിനകത്ത്
രണ്ട് ഇഷ്ടിക കഷണങ്ങൾ.
തുടർന്ന് ഡലിവറി ബോയിയെ ഫോണിൽ തിരികെ
വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ഡലിവറി ബോയുടെ കൈയിലുള്ള ബോഷിൻ്റെ ഡ്രില്ലിങ്ങ് മെഷിൻ അടങ്ങിയ
ഇതുപോലുള്ള
മറ്റൊരു പെട്ടി കൂടി തുറന്നു നോക്കി.
അതിലും സമാനമായനിലയിൽ
ഇഷ്ടി കഷണങ്ങൾ.
അമളി മനസിലായതോടെ
സംഭവംഓൺലൈൻ കമ്പനിയുടെ പ്രതിനിധിയെ വിളിച്ചറിയിച്ചു.
നൽകിയ പണം തിരികെ വാങ്ങി.
എന്നാലും ഏറെയാലമായി ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിയിരുന്ന
സജ്നയുടെ കുടുംബത്തിന്ഇത് ആദ്യത്തെ അനുഭവം.
ഇനി ഓൺലൈനിൽ
സാധനങ്ങൾ
വാങ്ങുമ്പോൾ ഒന്ന് ചിന്തിക്കും.

Post a Comment

Previous Post Next Post