കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ എന്ന കുറാ തങ്ങൾ അന്തരിച്ചു.
മയ്യിത്ത് നിസ്കാരം രാത്രി ഒൻപതിന് മംഗലാപുരം കുറത്തിൽ നടക്കും. ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് ഫസൽ കോയമ്മ തങ്ങൾ. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാൾ അടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്നു.
ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. ഫസൽ എജുക്കേഷൻ സെന്റർ പ്രസിഡന്റ്, എട്ടിക്കുളം താജുൽ ഉലമ എജുക്കേഷൻ സെന്റർ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
