Trending

ഓട്ടോറിക്ഷയ്ക്ക് മുകളിൽ തണൽ മരം വീണ് ഓട്ടോ തകർന്നു





കോഴിക്കോട് :മാങ്കാവിന് സമീപം കൈമ്പാലത്ത്
ഓട്ടോറിക്ഷയ്ക്ക് മുകളിൽ തണൽ മരം വീണ് ഓട്ടോ തകർന്നു.
രാത്രി 9:15 ഓടെയാണ് അപകടം ഉണ്ടായത്.
ശക്തമായ മഴയിൽ റോഡരികിലെ തണൽമരം റോഡിലേക്ക് വീഴുകയായിരുന്നു.
ഈ സമയം ഇതുവഴി പന്തീരാങ്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്കാണ് തണൽമരം വീണത്.
മരം വീഴുന്ന സമയത്ത് ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മരം റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു.
തുടർന്ന് മീഞ്ചന്ത അഗ്നി ശമനസേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കിയാണ്ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post