എറണാകുളം: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വിദ്യാധരൻ, വനജ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
അയൽവാസികളാണ് വിഷയം ആദ്യം അറിയുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇരുവരും തമ്മിൽ കുടുംബവഴക്ക് ഉണ്ടായിരുന്നു. രണ്ട് മക്കളാണ് ഇവർക്കുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റും.
