താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയിലെ ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന വൽസലയുടെ വീടിനു മുകളിൽ മരം വീണ് വീട് തകർന്നു, ശോഭനയുടെ മേൽക്കൂര പൂർണമായും തകർന്നു 4 പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്, ആളപായമില്ല, യമുന സുരേഷിന് വീട്ടിലെ ശുചി മുറി തകർന്നു, ഷാജിയുടെ വീടിൻ്റെ മേൽക്കൂര മരം വീണ് തകർന്നു.
മിച്ചഭൂമി മൂന്നാം പ്ലോട്ടിലെ സരോജിനി, പാത്തുമ്മ, അമ്പായത്തോട് ജലീഷ് എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണു.
അമ്പായത്തോട് കറുപ്പം വീട്ടിൽ ഷംസുദ്ദീൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിൽ മരം വീണ് കാർ തകർന്നു, നൂറോളം വാഴകളും നശിച്ചു.
