താമരശ്ശേരി: ഇന്നലെ കൊടുവള്ളിയിൽ വെച്ചു നടന്ന ബ്ലോക്ക് തല ഹരിതസേന ശില്പശാലയിൽ വെച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പ്രതിനിധിയായി പങ്കെടുത്ത താമരശ്ശേരി ഗ്രാമ
പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഖദീജ സത്താർ അപമാനിച്ചതായി പരാതി. CDS രൂപം നൽകിയ കൺ സോഷ്യത്തിൻ്റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തവരെ വലിഞ്ഞുകയറി വന്നവർ എന്ന് വിശേഷിപ്പിച്ചാണ് അതിക്ഷേപിച്ചതെന്ന് ഹരിത കർമ്മ സേനാംഗ കൺസോഷ്യം പ്രസിഡണ്ട് സുഹറയും, സെക്രട്ടറി ശാന്തകുമാരി പി എമ്മും പറഞ്ഞു.
കുടുംബശ്രീ അംഗീകാരം നൽകി 2022 ൽ രൂപീകരിച്ച കൺസോഷ്യത്തിന് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
9 പഞ്ചായത്തുകളിലേയും, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ യും ഹരിത കർമ്മ സേന അംഗങ്ങളുടെ
കൺസോഷ്യം പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും ശില്പശാലയിലേക്ക് ക്ഷണിച്ചത് പ്രകാരമാണ് പ്രതിനിധികൾ പങ്കെടുത്തത്.
താമരശ്ശേരി ഹരിത കർമ്മ സേനാംഗങ്ങളെ അപമാനിച്ച മെമ്പർ മാപ്പു പറയുക, കൺസോഷ്യത്തിന് ഭരണസമിത അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹരിത കർമ്മ സേനാംഗങ്ങൾ പണിമുടക്കി താമരശ്ശേരിയിൽ പ്രകടനവും, പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തി.
കൺസോഷ്യ രൂപീകരണ രേഖകൾ പരിശോധിച്ച് ആഗസ്ത് ആദ്യവാരം യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ പറഞ്ഞു.
ജോലി നിർത്തിവെച്ച പ്രതിഷേധവുമായി മുന്നോട്ടു പോകാൻ
തീരുമാനിച്ചതായി ഹരിത കർമ്മ സേന നിങ്ങൾ പറഞ്ഞു
ഇത് സംബന്ധിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അരവിന്ദൻ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി
താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി
