Trending

ചെയ്യാത്ത തെറ്റുകളുടെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ ശിക്ഷണ നടപടികൾ എടുത്ത് പീഡിപ്പിക്കുന്നതിലും ഗ്രാമപഞ്ചായത്ത് ജീവനക്കാരിൽ അനാവശ്യമായി ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിലും ഉള്ള ശക്തമായ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട്സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രാമപഞ്ചായത്തുകളിൽ സെക്രട്ടറിമാർ ആകസ്മിക അവധിയെടുത്ത് പ്രതിഷേധം നടത്തി










താമരശ്ശേരി:
കേരള ഗ്രാമപഞ്ചായത്ത് സെക്രട്ടറി വെൽഫെയർ  ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ചെയ്യാത്ത തെറ്റുകളുടെ പേരിൽ  ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ   ശിക്ഷണ നടപടികൾ എടുത്ത്  പീഡിപ്പിക്കുന്നതിലും  ഗ്രാമപഞ്ചായത്ത്  ജീവനക്കാരിൽ അനാവശ്യമായി ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിലും ഉള്ള ശക്തമായ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട്സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രാമപഞ്ചായത്തുകളിൽ സെക്രട്ടറിമാർ ആകസ്മിക അവധിയെടുത്ത് പ്രതിഷേധം നടത്തി.കഴിഞ്ഞ ഒരാഴ്ച മുമ്പാണ് സംസ്ഥാനത്തെ ചില ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ വിശദീകരണത്തിനു പോലും അവസരം നൽകാതെ ഇൻറർനാഷണൽ വിജിലൻസ് ഓഫീസർമാരുടെ റിപ്പോർട്ട് മാത്രം പരിഗണിച്ച് സ്ഥലം മാറ്റൽ നടപടി ഉണ്ടായത്. സെക്രട്ടറിമാർക്ക് എതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ പലതും അവരുടെ പരിധിയിൽ ഒതുങ്ങാത്തതും ഗ്രാമ പഞ്ചായത്ത്   എൻജിനീയറിങ് വിഭാഗം അടക്കമുള്ള  ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി നിർവഹിച്ച പ്രവർത്തികൾ കാരണവും ആണെന്നും വളരെ ബാലിശമായ കാരണങ്ങൾ പറഞ്ഞാണ് അച്ചടക്കനടപടി ഉണ്ടായത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ മുതൽ കോടിക്കണക്കിന് രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ വരെ കൈകാര്യം ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ  പ്രവർത്തനങ്ങളുടെ വൈവിധ്യം  കാരണവും ജോലി ബാഹുല്യം കാരണവും സ്വാഭാവികമായി സംഭവിക്കാവുന്ന ചില തെറ്റുകൾ പർവ്വതീകരിച്ചുകൊണ്ട് സ്ത്രീകൾ അടക്കമുള്ള സെക്രട്ടറിമാരെ വളരെ ദൂരേക്ക് സ്ഥലംമാറ്റുന്ന ദുഷ്ട പ്രവണതയാണ് വകുപ്പ് മേധാവികളിൽ പലരും കാണിക്കുന്നതെന്ന്  സെക്രട്ടറിമാരിൽ നിന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.വർഷത്തിൽ വളരെ കുറഞ്ഞ സമയം ഒഴികെ  ബാക്കിയുള്ള മിക്ക ദിനങ്ങളിലും ജോലിസമയം കഴിഞ്ഞു  രാത്രി വൈകുന്നവരെയും    ജോലിസമയം തുടങ്ങുന്നതിനുമുമ്പും  അതു കൂടാതെ ഓൺ   പ്രവർത്തന നിരതരാകുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെയാണ് ഇത്തരം നടപടികൾ വകുപ്പ് എടുക്കുന്നത് എന്ന് അവർ ആരോപിക്കുന്നു. ജനങ്ങളുടെ നേരിട്ടുള്ള  ഇടപെടൽ,ഗ്രാമപഞ്ചായത്ത് ഭരണസമിതികളിലെ ഇരുപക്ഷങ്ങൾ,ഭരണസമിതിയും വകുപ്പ് മേധാവികളും അടങ്ങുന്ന പലതട്ടിൽ ഉള്ള അധികാര സംവിധാനം,വിവിധ സ്വഭാവത്തിലുള്ളതും അതിവിപുലവുമായ പ്രവർത്തനങ്ങളുടെ നീണ്ട നിര എന്നിവയ്ക്കിടയിൽ എല്ലാം കിടന്നു വീർപ്പുമുട്ടുന്ന അവസ്ഥയാണ് പഞ്ചായത്ത് ജീവനക്കാർക്ക് ഉള്ളത് എന്ന് സെക്രട്ടറിമാർ സൂചിപ്പിക്കുന്നു.അതിനിടയിലാണ് കൃത്യമായി കാരണങ്ങൾ ബോധിപ്പിക്കാതെയും വിശദീകരണത്തിന് അവസരം നൽകുക പോലും ചെയ്യാതെയും ഉള്ള വകുപ്പ് മേധാവികളുടെ പീഡനമുറകൾ എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സർവീസ് സംഘടനകൾ മിക്കപ്പോഴും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താത്തതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രതിഷേധമുറയുടെ ആവശ്യം വന്നതെന്ന് സെക്രട്ടറിമാർ പറയുന്നു.ഇതൊരു സമരമല്ല മറിച്ച്  അതിജീവനത്തിനു വേണ്ടിയുള്ള    തങ്ങളുടെ വിഭാഗത്തിൻറെ പ്രതിഷേധം മാത്രമാണ് എന്നാണ് അവർ സൂചിപ്പിക്കുന്നത്. വിരമിച്ച ശേഷവും വർഷങ്ങളായി പെൻഷൻ പോലും കിട്ടാത്ത രീതിയിൽ പീഡിപ്പിക്കപ്പെടുന്ന പഞ്ചായത്ത് ജീവനക്കാർ നിരവധിയാണ് . തന്റേതല്ലാത്ത തെറ്റുകളാൽ നിരവധി പേർക്ക് പെൻഷൻ പറ്റിയിട്ടും മെമ്മോകൾ വന്നുകൊണ്ടേയിരിക്കുന്നു.ആത്മഹത്യയും ഹൃദയസ്തംഭനവും പഞ്ചായത്തുകളിൽ തുടർക്കഥയായി മാറുകയാണ്.അതീവ പിരിമുറുക്കം ഉള്ള ജോലിക്കിടയിൽ സ്വന്തം മേലധികാരികളുടെ  കാരണമില്ലാതെയുള്ള പീഡനം കൂടി താങ്ങാൻ ആവില്ലെന്ന് സെക്രട്ടറിമാർ പറഞ്ഞു.പീഡനങ്ങൾ തുടർന്നാൽ കടുത്ത പ്രതിഷേധ മാർഗത്തിലേക്കും തുടർന്ന് സമരമുറകളിലേക്കും നീങ്ങേണ്ടിവരും എന്നാണ് സെക്രട്ടറിമാരുടെ വെൽഫെയർ ഫോറത്തിന്റെ (KGSWF) മുന്നറിയിപ്പ്.


സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഓഫിസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി

Post a Comment

Previous Post Next Post