Trending

യുദ്ധം ലഹരിക്കെതിരെ..







താമരശ്ശേരി: താമരശ്ശേരി പോലീസ് സബ് ഡിവിഷനു കീഴിലെ പോലീസ് സ്റ്റേഷന് പരിധികളിൽ വളർന്നു വരുന്ന ലഹരി ഉപയോഗം, വിൽപ്പന എന്നിവയ്ക്ക് തടയിടുന്നതിനു വേണ്ടി സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ " യുദ്ധം ലഹരിക്കെതിരെ " War on Drug യെന്ന കാമ്പയിന് താമരശ്ശേരി DYSP പി പ്രമോദിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു. വാർഡ് മെമ്പർമാർ ,പൊതു പ്രവർത്തകർ എന്നിവരടക്കം സമൂഹത്തിൻ്റെ നാനാതുറയിലുള്ളവർ ഇതിൽ പങ്കാളികളാവും.

ഇതിനു പുറമെ  ഏതെങ്കിലും മേഖലയിൽ ലഹരി വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും DYSP യെ നേരിട്ട് ബന്ധപ്പെട്ടോ വാട്ട്സ് ആപ്പ് വഴിയോ വിവരങ്ങൾ കൈമാറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 


 വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിപരമായ ഒരു  വിവരവും പുറത്തുവിടില്ല എന്ന ഉറപ്പ് DYSP നൽകിയിട്ടുണ്ട്. ഏതുവിധേനയും ലഹരിക്കടിമപ്പെടുന്ന യുവതലമുറയെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്  പരിപാടി ആസൂത്രണം ചെയ്തത്.

PH (Dysp)9497990122

Post a Comment

Previous Post Next Post