നാടിനെ നടുക്കിയ ദുരന്തത്തിന് മുന്നിൽ കേരളക്കര പകച്ചുനിൽക്കെ രക്ഷാദൗത്യത്തിനായി മുന്നിട്ടിറങ്ങി സംസ്ഥാനത്തെ മന്ത്രിമാരും. രാവിലെ മുതൽ ആരംഭിച്ച രക്ഷാദൗത്യത്തിൽ മന്ത്രിമാരായ മുഹമ്മദ് റിയാസും കെ. രാജനും ഉൾപ്പെടെ പങ്കുചേർന്നു. ഇതിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
എൻഡിആർഎഫ് ഉദ്യോഗസ്ഥനിൽ കൈക്കുഞ്ഞിനെ മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങുന്നതും, മന്ത്രി കെ രാജന് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം. മണ്ണിടിച്ചിലിൽ പുതഞ്ഞു കിടക്കുന്ന ചെളിയിൽ ചവിട്ടി നിന്നാണ് മന്ത്രിമാർ രക്ഷാപ്രവർത്തകർക്കൊപ്പം കൈമെയ് മറന്ന് കൂടെ നിൽക്കുന്നത്.
