Trending

വയനാട് കാലവർഷം; ഗതാഗത അറിയിപ്പ്





താമരശ്ശേരി:

നിലവിൽ താമരശ്ശേരി ചുരത്തിൽ യാത്രാ തടസ്സങ്ങളൊന്നുമില്ല.  ചുരത്തിലെ റോഡിൽ ഒരു ഭാഗത്ത് ചെറിയ വിള്ളലുണ്ടായതിനാൽ വലിയ വാഹനങ്ങൾ നിയന്ത്രണങ്ങളോടെയാണ് കടത്തി വിടുന്നത്. അനാവശ്യ യാത്രക്കാരെ കടത്തിവിടില്ല.

നിരവിൽപ്പുഴ-കുറ്റ്യാടി ചുരം വഴി ഗതാഗത തടസ്സങ്ങളിലില്ല.

തലശ്ശേരി റോഡിൽ പേര്യ ചുരം വരെ തടസ്സങ്ങളില്ല. എന്നാൽ ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനാൽ ചുരം ഗതാഗത യോഗ്യമല്ല.

പാൽചുരം-ബോയ്‌സ് ടൗൺ റോഡിൽ തടസ്സങ്ങളില്ല.

പനമരം-നടവയൽ റോഡിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ടെങ്കി ലും വലിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.


 ശ്രദ്ധിക്കുക. ഇത് 31.07.24 ന് രാവിലെ 8.30ന് നൽകുന്ന അറിയിപ്പാണ്. ശക്തമായ മഴ പെയ്‌താൽ ഏത് നിമിഷവും കാര്യങ്ങൾ മാറിമറയാം

Post a Comment

Previous Post Next Post