Trending

ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം



താമരശ്ശേരി:

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ മേ പുതിയോട്ടിൽ കണ്ടൻപാറ ഭാഗത്തും, ചെമ്പയി ഭാഗത്തും ഇന്ന് പുലർച്ചെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.

നാലു വീടുകൾക്ക് മേലെ മരം വീണു, തെങ്ങും, തേക്കുകളുമടക്കം നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടങ്ങളിലും മതിലുകളും, വൈദ്യുതി ലൈനുകളും തകർന്നു.

കെ.പി വേലായുധൻ, എം.ഗംഗാധരൻ നായ, കെ.ടി സുരേഷ്, വളവിൽ മമ്മി എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരം വീണത്.കെ.ടി ബലരാമൻ, അബ്ദുറഹ്മാൻ മാസ്റ്റർ തുടങ്ങിയവരുടെ ചുറ്റുമതിൽ തകർന്നു.മേപ്പുതയോട്ടിൽ കാവിലടക്കമുള്ളവൻ വൃക്ഷങ്ങളാണ് കടപുഴകി വീണത്.

താമരശ്ശേരി ചെമ്പായി ഹസ്സൻ കോയയുടെ വീടിനു മേലെ തെങ്ങ് പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post