Trending

റോഡപകടം;ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി നിർവ്വഹിച്ചു.




തിരുവനന്തപുരം: വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പോലീസ് മോട്ടോർ വാഹന,എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് റോഡു സുരക്ഷ ബോധവൽക്കരണം, ലഹരിവ്യാപനം തടയൽ, ശുചിത്വ പരിപാലനം, ജലജന്യ രോഗപ്രതിരോധം തുടങ്ങിയവക്കായി നാലു് ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് കോമ്പൗണ്ടിൽ വച്ച് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദുവിന്ന് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അഡ്വ.സുജാത എസ്. വർമ്മ, അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ആർ സുരേഷ്, കെ പി ഷംസീർ ബാബു,എസ് ആർ രവികുമാർ, സിറാജുദ്ദീൻ കരമന, എം ടി തെയ്യാല, വിജയൻ കൊളത്തായി, ടി ഐ കെ മൊയ്തു, മൊയ്തു മുട്ടായി, രാജു മണക്കാട് വി. അജയകുമാർ, മോഹൻ ജി പ്രചോദന, സന്തോഷ്‌ കരകുളം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post