മാവൂർ : ചെറൂപ്പ ബാങ്കിന് സമീപം ബസ് സ്റ്റോപ്പിൽ ടിപ്പർ ലോറി ഇടിച്ച് ബസ്സിനുള്ളിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റു.
വേങ്ങേരി സ്വദേശിയായ അമലിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
ചെറൂപ്പ ബാങ്ക് ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് എടുക്കാനുള്ള ശ്രമത്തിനിടയിൽ അതേ ദിശയിൽ വന്ന ടിപ്പർ ലോറി സ്കൂട്ടറിൻ്റെ അരികിൽ
ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരൻ ബസ്സിനടിയിലേക്ക് തെറിച്ചുവീണു.
ഓടിയെത്തിയ പരിസരത്തെ ഓട്ടോ ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തി ബസ്സിനടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരനെ പുറത്തെടുത്തത്.
കാലിന് സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.മാവൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
