അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ വൻ മരം കടപുഴകി. വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി. അടിമാലി -കുമളി ദേശീയപാതയിൽ അടിമാലി ടൗണിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് രാജാക്കാട് - തൊടുപുഴ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന് മുകളിലാണ് വൻമരം വീണത്.
ബസിന്റെ മുൻഭാഗം തകർന്നു. ഗ്ലാസ് പൊട്ടി വീണതിനെ തുടർന്ന് രാജകുമാരി സ്വദേശിനി ഷീല(38)ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. 50ഓളം യാത്രക്കാരുമായി വന്ന സർവിസ് ബസ് ആണ്. ചെറിയ വ്യത്യാസത്തിലാണ് വൻ ദുരന്തം വഴിമാറിയത്
