Trending

മേപ്പാടിയിൽ ഉരുൾപ്പൊട്ടൽ : നിരവധിപേർ മണ്ണിനടിയിൽ




കൽപ്പറ്റ : വയനാട് മേപ്പാടി ചൂരൽമല ഭാഗത്ത് വൻ ഉരുൾപൊട്ടൽ. രാത്രി 2 മണിയോടെയാണ് സംഭവം.

മേപ്പാടി മുണ്ടക്കായ്, സ്കൂൾ റോഡ് പരിസരങ്ങളിൽ നിരവധി കുടുംബങ്ങൾ മണ്ണിന് അടിയിൽപ്പെട്ടും, വെള്ളം കയറിയും വീടിന് മുകളിൽ മരം വീണും മറ്റും ഒറ്റപ്പെട്ടതായി പ്രാഥമിക വിവരം.

രക്ഷാപ്രവർത്തന ദൗത്യത്തിൽ പ്രാവീണ്യമുള്ളവർ എത്രയും പെട്ടെന്ന് സ്ഥലത്തെത്തി വേണ്ട സഹായങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു.

റോഡിൽ ബ്ലോക്ക് അനുഭവപ്പെടുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസ്സം നേരിടുന്നുണ്ട്.

Post a Comment

Previous Post Next Post