Trending

താമരശ്ശേരിയിൽ നിന്നും മയക്കുമരുന്ന് പിടികൂടി


താമരശ്ശേരി: താമരശ്ശേരിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും വിവിധയിനം മയക്കുമരുന്ന് പിടികൂടി.

 താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുൻവശം ഓലയിൽ മെസ്സിന് സമീപം നിർത്തിയിട്ട KL 11 BU 5599 ജീപ്പിൽ നിന്നും ഇന്നലെ വൈകുന്നേരം അഞ്ചര മണിക്കാണ് 6 .930 ഗ്രാം കഞ്ചാവ്, 0.030 ഗ്രാം എൽ എസ് ഡി, 1.130 എംഡി എം എ എന്നിവ പിടികൂടിയത്.സംഭവത്തിൽ
ഒരാൾക്കെതിരെ കേസെടുത്തു.കൊടുവള്ളി വെള്ളം ചാലിൽ പറമ്പത്തുകാവ് പി സി മൂസക്കോയക്കെതിരെയാണ് കേസെടുത്തത്.


  

Post a Comment

Previous Post Next Post