Trending

താമരശ്ശേരിയിൽ രണ്ടു സ്ഥാപനങ്ങളിൽ മോഷണം.




താമരശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി സമീപത്ത് പ്രവർത്തിക്കുന്ന ലാവണ്യയിൽ ഇ പ്ലാസ, മൈക്രോ ഹെൽത്ത് ലാബ്  എന്നീ സ്ഥാപനങ്ങളിലാണ്  ഇന്നലെ രാത്രി മോഷണം നടന്നത്. ലാവണ്യയുടെ മുൻഭാഗത്തെ ഗ്ലാസ്‌ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. .
കെട്ടിടത്തിന് താഴെ നിലയിലെ ഗോഡൗണിൻ്റെ  ഗേറ്റിൻ്റെ പുട്ട് പൊളിച്ച് അകത്തു കടന്ന് ജനറേറ്റർ തുറക്കുകയും, പാനൽ ബോർഡിലെ ഫീസുകൾ ഊരുകയും ചെയ്ത ശേഷമാണ് ഗ്ലാസ് തകർത്തത്.

ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാഭിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.


ഡോഗ് സ്കോഡും, ഫോറന്സിക് വിദഗ്ദരും എത്തിയ ശേഷം കടക്ക് അകത്ത് പ്രവേശിച്ച് നഷ്ടം വിലയിരുത്തും.

CC tvകളുടെ വയറുകളും പിഛേദിച്ചിട്ടുണ്ട്.

ദേശീയപാതയോരത്ത് താമരശ്ശേരി പോലീസ് സബ്ഡിവിഷണൽ ഓഫീസിൽ നിന്നും 100 മീറ്റർ അകലെയാണ് മോഷണം നടന്നത്.

Post a Comment

Previous Post Next Post