Trending

എം സാൻഡുമായി പോവുകയായിരുന്ന ടിപ്പർ ലോറി മറിഞ്ഞു





കോഴിക്കോട് :മാവൂർ കണ്ണിപറമ്പിൽ എം സാൻഡുമായി
പോവുകയായിരുന്ന ടിപ്പർ ലോറി മറിഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നരക്കാണ്  അപകടം സംഭവിച്ചത്.
കണ്ണിപറമ്പ് കുറ്റിക്കടവ് റോഡിലാണ് അപകടം ഉണ്ടായത്.
കനത്ത മഴയിൽ നനഞ്ഞു കുതിർന്ന റോഡിൻ്റെ അരിക് ഇടിഞ്ഞുവീണാണ് ടിപ്പർ ലോറി റോഡരികിലെ വയലിലേക്ക് മറിഞ്ഞത്.
കണ്ണിപറമ്പ് ഭാഗത്തുനിന്നും കുറ്റിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറി വയലിലേക്ക് മറിഞ്ഞപ്പോൾ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാസങ്ങൾക്ക് മുൻപാണ്ഇപ്പോൾ അപകടമുണ്ടായ ഭാഗത്തെ റോഡരികുകൾ കെട്ടിയുയർത്തിയത്.

Post a Comment

Previous Post Next Post