ഇൻ്റിക്കേറ്റർ ഇട്ട് പൂനൂർ ഭാഗത്തേക്ക് തിരിയുകയായിരുന്ന കാറിൽ ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് ഇടിച്ചാണ് അപകടം. കാറിൻ്റെ വലതു ഭാഗം തകർന്നു.ആളപായമില്ല.
കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിൽക്കാതെ അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്, ഇന്നലെ അപകടം നടന്ന അതേ സ്ഥലത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് 4 കാറുകൾ കൂട്ടിയിടിച്ചിരുന്നു.റോഡ് നവീകരണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
