താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് പൂളക്കൽ ഹൈദരാലി മാസ്റ്റർ ഉദ്ഘടനം ചെയ്തു. കെ. പി. ശിവദാസൻ അധ്യക്ഷ ത വഹിച്ചു.
സിവിൽ എക്സ്സൈസ് ഓഫീസർ കെ, പ്രസാദ് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
വിജയിച്ച വിദ്യാർത്ഥികളെ മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ കെ. ടി. ബാലരാമൻ, വത്സൻ മേടോത്ത്, കെ. കൃഷ്ണൻ, കെ. പി. സദാനന്ദൻ, കൃഷ്ണൻകുട്ടി നായർ, കെ. പി. രാജൻ, എന്നിവർ പ്രസംഗിച്ചു. ടി. ഒ. അരുൺലാൽ സ്വാഗതവും, അക്ഷയ്ലാൽ മോടോത്ത് നന്ദിയും പറഞ്ഞു.
