Trending

ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി






തൃശൂര്‍ ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലക്കല്‍ വീട്ടില്‍ സുരേഷ്ബാബു ജിഷ ദമ്പതികളുടെ മകള്‍ അമയയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയല്‍ വീട്ടിലെത്തി കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.കുട്ടി വെള്ളത്തില്‍ മലര്‍ന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

നാട്ടുകാര്‍ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post