കോടതിഫീസുകൾ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ (KACA) താമരശ്ശേരി യൂനിറ്റ് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
നീതിന്യായ രംഗത്ത് ഹരജിക്കാർക്ക് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ കോടതിഫീസുകൾ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കെ എ സി എ ആവശ്യപ്പെട്ടു. ജീവിക്കാൻ തന്നെ പാടുപെടുന്ന അവസ്ഥയിൽ നീതിക്കായി കുടുംബകോടതികളിലും മറ്റും വ്യവഹാരങ്ങൾ ബോധിപ്പിക്കാൻ പോകുന്ന നിർദ്ധരരായ ആളുകളുടെ നടുവൊടിക്കും വിധം കോടതി ഫീസകൾ
കുത്തനെ കൂട്ടിയത് ജനങ്ങൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് കൺവൻഷൻ വിലയിരുത്തി.അഭിഭാഷക ക്ലാർക്കുമാരുടെ ജോലിയുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധമുള്ള ഇ ഫയലിംഗ് സ്റ്റാമ്പിംഗ് സംവിധാനങ്ങൾ പുനപരിശോധിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
താമരശ്ശേരി കോടതി കോംപ്ലക്സിൽ നടന്ന കൺവൻഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി സുരാജ് ഉദ്ഘാടനം ചെയ്തു.
എം .സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി പി രത്നാകരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് ഒ ടി മുരളീ ദാസ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം സി ജയരാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ആർ ജി ജോൺ, സലിൻ, എ കെ ദേവദാസൻ, കെ ഗിരീഷ് ബാബു, കെ സുബാഷ് ബാബു, എസ്
ആർ സരീഷ്, കെ ഷനീത് കുമാർ എന്നിവർ സംസാരിച്ചു.
