അമരാവതി: ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. തറച്ചുകയറിയ പേന നീക്കം ചെയ്‌തെങ്കിലും അണുബാധയെ തുടർന്നാണ് റിയാൻഷിക ബുധനാഴ്‌ചയാണ് മരിച്ചത്. തിങ്കളാഴ്‌ച വീട്ടിൽ പേന ഉപയോഗിച്ച് കളിച്ച് കൊണ്ടിരുന്ന കുട്ടി കട്ടിലിൽ നിന്ന് താഴേക്ക് വീണപ്പോൾ ഇടത് ചെവിയോട് ചേർന്ന് തറച്ചുകയറുകയായിരുന്നു.
രക്തസ്രാവത്തെതുടർന്ന് ചൊവ്വാഴ്‌ച ആശുപത്രിയിൽ പ്രവേശിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ സ്വകാര്യാശുപത്രിയിലെത്തിച്ച് ശസ്‌ത്രക്രിയയിലൂടെ പേന നീക്കം ചെയ്‌തുവെങ്കിലും തലച്ചോറിൽ അണുബാധയെ തുടർന്ന് കുട്ടി മരിക്കുകയായിരുന്നു. മണികണ്‌ഠ, സ്വരൂപ ദമ്പതികളുടെ മകളാണ് റിയാൻഷിക.
