Trending

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: റോഡില്‍ വീണ യുവാവിന്റെ മേലെ ഫയര്‍ ഫോഴ്‌സ് വാഹനം കയറിയിറങ്ങി, ദാരുണ മരണം






കണ്ണൂര്‍: മട്ടന്നൂര്‍ കൊതേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് റോഡില്‍ വീണ അനുരാഗിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയര്‍ ഫോഴ്സ് വാഹനം കയറി.

ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post