Trending

തിരുവമ്പാടി KSEB ഓഫീസിൽ കയറി ഇന്നും ആക്രമം






തിരുവമ്പാടി: പണമടക്കാത്തതിന്  വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനെ തുടർന്ന് ഇന്നലെ ലൈൻമാനെ മർദ്ദിച്ച സംഘം ഇന്ന് തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിൽ കയറി ആക്രമം നടത്തിയതായി ജീവനക്കാർ പരാതിപ്പെട്ടു.

യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റായ  അജ്മലും, കൂടെയുണ്ടായിയിരുന്ന മറ്റൊരാളും ചേർന്നാണ് ആക്രമം നടത്തിയത്.ജീവനക്കാർ വിവരമറിയിച്ചിട്ടും ഏറെ വൈകിയാണ് പോലിസ് എത്തി ചേർന്നതെന്നും ജീവനക്കാർ പറഞ്ഞു.

ലൈൻമാനെ മർദ്ദിച്ചതിനെ തുടർന്ന് അസി.എഞ്ചിനിയർ ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു, ഇതിൻ്റെ പ്രതികാരമായിട്ടാണ് ഇന്ന് ഓഫീസിൽ എത്തി ആക്രമം കാണിച്ചെതെന്നാണ് ജീവനക്കാർ പറയുന്നത്. അജ്മലിൻ്റെ തിരുവമ്പാടി പോലീസ് സ്റ്റേഷനോട് ചേർന്ന വീട്ടിലെ വൈദ്യുതി കണക്ഷനാണ് പണം അടക്കാത്തതിനെ തുടർന്ന് വിഛേദിച്ചിരുന്നത്, പിന്നീട് ഇന്നലെ വൈകീട്ട് പണം അടച്ചതിനെ തുടർന്ന് ഇന്ന് റീ കണക്ഷൻ നൽകാൻ തയ്യാറെടുക്കുംമ്പോഴാണ് ഓഫീസിലെത്തി ആക്രമം കാണിച്ചതെന്ന് ജീവനക്കാർ പറഞ്ഞു.

അക്രമത്തിൽ പ്രതിഷേധിച്ച് കെ എസ് ഇ ബി ജീവനക്കാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 


Post a Comment

Previous Post Next Post