താമരശ്ശേരി:
കളഞ്ഞു കിട്ടിയ 13 പവൻ്റ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി പുതുപ്പാടി കാവുംപുറം സ്വദേശി അബു സത്യസന്ധതക്ക് മാതൃകയായി.
ഇന്ന് താമരശ്ശേരി അങ്ങാടിക്ക് സമീപത്തു നിന്നുമാണ് സ്വർണം കളഞ്ഞുകിട്ടിയത്.തുടർന്ന് പോലീസിനെ ഏൽപ്പിച്ച സ്വർണം ഉടമസ്ഥനായ താമരശ്ശേരി
താഴെപ്പരപ്പൻപൊയിൽ സ്വദേശി പൂക്കോട്ടിൽ മോയിൻ പോലീസ് സാന്നിദ്ധ്യത്തിൽ അബുവിൻ്റെ കൈയിൽ നിന്നും ഏറ്റുവാങ്ങി.