Trending

ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരൻ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.



പുതുപ്പാടി:
ഈങ്ങാപ്പുഴയിലെ  ഹോട്ടലിലെ അസി.റസ്റ്റോറൻ്റ് മാനേജറായ സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നു രാവിലെ അഞ്ചര മണിയോടെയാണ് സാബു തമസിക്കുന്ന ഈങ്ങാപ്പുഴ പട്ടണത്തോട് ചേർന്ന ഫ്ലാറ്റിൽ നിന്നും, ഹോട്ടലിനു സമീപം മറ്റൊരു ജീവനക്കാരൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തിയത്, തൻ്റെ റൂമിൽ നിന്നും നേരത്തെ ഹോട്ടലിൽ ജോലി ചെയ്യുകയും, പിന്നീട് പിരിച്ചുവിടുകയും ചെയ്ത യുവാവ് മൊബൈൽ ഫോണും, പണവും കവർന്നതായി ക്വാർട്ടേഴ്സ്ൽ ഉണ്ടായിരുന്ന ജീവനക്കാരനോട് പറയുകയും ചെയ്തിരുന്നു.

സുഹൃത്തായ കവർച്ച നടത്തിയ ആളും, സാബുവും ചേർന്ന് മദ്യപിച്ചതായും, പിന്നീട് ക്വാർട്ടേഴ്സിൽ എത്തിയ ശേഷവും മദ്യം കഴിച്ച് രാവിലെ 8.30 ഓടെ കട്ടിലിൽ കിടന്നതായും, 12.30 ഓടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരൻ ജോലിക്ക് പോകാനായി വിളിച്ചപ്പോൾ ഉണരാത്തതിനെ തുടർന്ന് ഹോട്ടൽ ഉടമയെ അറിയിക്കുകയും, തുടർന്ന് ഡോക്ടറെ റൂമിൽ എത്തിച്ചപ്പോൾ ജീവൻ നിലച്ചു എന്ന് ബോധ്യപ്പെട്ടതായുമാണ് ക്വാർട്ടേഴ്സിലെ താമസക്കാരനായ ഹോട്ടൽ ജീവനക്കാരൻ പറയുന്നത്.


Post a Comment

Previous Post Next Post