വയനാട്ടില്‍ കൂട്ടബലാത്സംഗം; രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു
byWeb Desk•
0
വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.