Trending

ഫ്രഷ് ക്കട്ട് വിരുദ്ധ സമരം; താമരശ്ശേരിയിൽ ഇന്നും പ്രതിഷേധം.





ഫ്രഷ്ക്കട്ട് വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകരെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് താമരശ്ശേരിയിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇന്നലെ വൈകിട്ടാണ് കമ്പനിയുടെ സമീപം വെച്ച് സമരസമിതി പ്രവർത്തകരും കമ്പനി ജീവനക്കാരും തമ്മിൽ കയ്യാം കളിയും, കല്ലേറും ഉണ്ടായത്. രാത്രി 10.30 ഓടെയാണ് വൻ പോലീസ് സന്നാഹമെത്തി രംഗം ശാന്തമാക്കിയത്. ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം ജീവിതം പൊറുതിമുട്ടിയ പ്രദേശവാസികളാണ് മാസങ്ങളോളമായി സമരരംഗത്ത് ഉള്ളത്.
ഒന്നു നടന്ന പ്രതിഷേധ പ്രകടനത്തിന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ, കൺവീനർ പുഷ്പൻ എന്നിവർ നേതൃത്വം നൽകി. ഫാക്ടറി മാനേജ്മെൻറും, സമരസമിതി പ്രതാക്കളുമായും താമരശേരി DYSP ഇപ്പോൾ ചർച്ച നടത്തുന്നുണ്ട്.




CITU നേതാക്കൾ ഡിവൈഎസ്പിയെ കണ്ടു.

താമരശ്ശേരി :ഇന്നലെ വൈകുന്നേരം ഫ്രഷ് കട്ടിന് സമീപം വെച്ച് സമരക്കാരുടെ മറവിൽ സാമൂഹ്യവിരുദ്ധർ തൊഴിലാളികളെ മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ച വിഷയത്തിൽ സിഐടിയു അപലപിച്ചു. 

ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഷോപ്പ്സ് & കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി സഖാവ് സജീഷ്. ട്രഷറർ സഖാവ് ശശികുമാർ. CITU താമരശ്ശേരി ഏരിയ സെക്രട്ടറി സഖാവ് TC വാസു എന്നിവർ ഡിവൈഎസ്പിയെ കണ്ടു പരാതി ബോധിപ്പിച്ചു. തൊഴിലാളികളുടെ ജീവനും തൊഴിലും സംരക്ഷിക്കാം എന്ന് ഡിവൈഎസ്പി ഉറപ്പ് നൽകി.

Post a Comment

Previous Post Next Post