തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രസർക്കാരിന്റെ അശാസ്‌ത്രീയ തൊഴിൽ നിയമങ്ങൾക്കെതിരെ താമരശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റോഫീസ് മാർച്ചും പ്രതിഷേധ സംഗമവും നടത്തി. NREG താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വൽ കാരാടിയിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സി പി ഐ (എം) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉത്ഘാടനം ചെയ്തു.