മലപ്പുറത്ത് കുഴിയില്‍ വീഴാതെ ഗുഡ്‌സ് ഓട്ടോ വെട്ടിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
byWeb Desk•
0
മലപ്പുറം തിരൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിക്കുന്നതിനിടെ ഗുഡ്‌സ്ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി സ്വദേശി ഫൈസല്‍- ബില്‍കിസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഗുഡ്‌സ് ഓട്ടോയില്‍ ആളെക്കയറ്റിയതിന് വാഹനം ഓടിച്ചയാള്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു