താമരശ്ശേരി: താമരശ്ശേരിയിൽ രാത്രി ഒൻപത് മണിയോടെ ശക്തമായി വീശിയടിച്ച കാറ്റിൽ തെങ്ങ് മുറിഞ്ഞു വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. വീട്ടുടമസ്ഥയായ കുടുക്കിൽ ഉമ്മരം കയ്യേലിക്കുന്ന് പരേതനായ സുലൈമാൻ്റെ ഭാര്യ നഫീസ നിസാര പരുക്കുകളോടെ അൽഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവർ തനിച്ചാണ് വീട്ടിൽ താമസം.
വീടിൻ്റെ അടുക്കള ഭാഗം പൂർണമായും തകർന്നു, സ്വന്തം പറമ്പിലെ തെങ്ങാണ് മുറിഞ്ഞു വീണത്.