താമരശ്ശേരി: കാരാടി കുറുന്തോട്ടിക്കണ്ടി മുനീറിൻ്റെ വീട്ടിൽ ജനൽ പൊളി തുളച്ച് കവർച്ചാ ശ്രമം നടന്നത്തിയതിനു പിന്നിൽ ബർമുഡ കള്ളൻ എന്ന എരുമാട് ജോസ് എന്ന് കണ്ടെത്തി.
താമരശ്ശേരി അമ്പായത്തോട്ടിലെ ഫിഷർ കമ്പനിക്ക് സമീപമുള്ള മാക്സി ജോസഫിൻ്റെ വീട്ടിൽ നിന്നും ഏഴുപവൻ സ്വർണം മോഷ്ടിച്ച കേസിൽ പിടിയിലായ എരുമാട് ജോസിനെ ചോദ്യം ചെയ്തപ്പോഴാണ് മുനീറിൻ്റെ വീട്ടിൽ കവർച്ചാ ശ്രമം നടത്തിയത് താനാണെന്ന് സമ്മതിച്ചത്.
മലപ്പുറം കൊണ്ടോട്ടിയിലും, കോട്ടക്കലിലും സമാന രൂപത്തിൽ ഇയാൾ മോഷണം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായത്.
സ്ഥിരമായി ബർമുഡ ധരിച്ച് മോഷണത്തിന് ഇറങ്ങുന്നതിനാലാണ് ബർമുഡ കള്ളൻ എന്ന പേര് ജോസിന് വീണത്.
കഴിഞ്ഞ ജൂൺ 15ന് പുലർച്ചെയായിരുന്നു മുനീറിൻ്റെ
വീടിൻ്റെ മുൻവശത്തെ വാതിലിനോട് ചേർന്ന ജനലിൻ്റെ കൊളുത്തുകൾ ഉള്ള ഭാഗം യന്ത്രം ഉപയോഗിച്ച് തുളച്ച് ജനൽ തുറന്ന് അതിനകത്തു കൂടെ കൈയിട്ട് വാതിലിൻ്റെ ടവർബോൾട്ട് തുറക്കാൻ ശ്രമിച്ചത്.ശബ്ദം കേട്ട്
വീട്ടുകാർ ഉണർന്നതോടെ വീട് തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കള്ളൻ കടന്നുകളയുകയായിരുന്നു.
രണ്ടു വർഷം മുമ്പാണ് ഇയാൾ അമ്പായത്തോടിലെ വീട്ടിൽ മോഷണം നടത്തിയത്.