Trending

എക്സെറെ ഇട്ട് കൊടുക്കാൻ ഒരു കവർ പോലുമില്ല, എന്തേ താമരശ്ശേരി താലൂക്ക് ആശുപത്രി ഇങ്ങനെ..?





താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പണം വാങ്ങിയ ശേഷം എടുക്കുന്ന എക്സറെ ഇട്ടു കൊടുക്കാൻ കവർ പോലും ഇല്ലന്ന് പരാതി.

ആശുപത്രിയിൽ വേണ്ട അത്യാവശ്യമരുന്നുകൾ പലതും ഫാർമസിയിൽ ഇല്ലെന്നും, ഒ പി ചീട്ട് എടുക്കാൻ കാത്തിരിക്കുന്ന ഭാഗം ചോർന്ന് ഒലിക്കുന്നെന്നും, വാർഡുകളിലെ പല ഫാനുകളും പ്രവർത്തിക്കുന്നില്ലെന്നും, കാൻസർ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഇടക്ക് നിലച്ചെന്നും, സെക്കൻ്ററി പാലിയേറ്റീവ് രോഗികൾക്ക് ആവശ്യമായ യൂറിൻ ബാഗിൻ്റെ വിതരണം പോലും ഏറെക്കാലം നിലച്ചതായും പരാതി ഉയർന്നിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സെക്കൻ്ററി പാലിയേറ്റീവ് ഫണ്ടായ 5 ലക്ഷം രൂപ പോലും വകമാറ്റി ചിലവഴിച്ചു എന്ന പരാതി ഉയരുന്നുണ്ട്.

ഇതിനിടെയാണ് രോഗികളിൽ നിന്നും പണം വാങ്ങിയ ശേഷം എടുത്തു നൽകുന്ന X Ray  ഫിലിം ഇട്ടു നൽകാൻ ഒരു കവർ പോലും നൽകുന്നില്ല എന്ന വിവരം പുറത്തു വരുന്നത്. 

രോഗികൾക്ക് ഒപ്പം എത്തുന്നവർ ഒരു കൈയിൽ എക്സ്റെ പൊക്കി പിടിച്ച് കൊണ്ടു നടക്കേണ്ട സ്ഥിതിയാണ്.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post