Trending

പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് ലഹരിയിൽ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.




പുതുപ്പാടിയിൽ വീണ്ടും  മയക്കുമരുന്ന് ലഹരിയിൽ മകൻ മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മണൽ വയലിലാണ് 21 കാരനായ മകൻ ഉമ്മയെ കുത്തി പരുക്കേൽപ്പിച്ചത്.


മണൽവയൽ പുഴങ്കുന്നുമ്മൽ റനീസാണ് മാതാവ് റസിയയെ  കുത്തി പരുക്കേൽപ്പിച്ചത്.

ആക്രമത്തിൽ റസിയയുടെ കൈക്ക് നിസാര പരുക്കേറ്റു.

റനീസ്  മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ  ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായും അറിയുന്നു. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത്  മെഡിക്കൽ പരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉമ്മ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സതേടി. റസിയയുടെ കഴ
ത്തിന് നേരെ കുത്താൻ ശ്രമിച്ചപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നു, ഈ സമയത്താണ് കൈക്ക് കുത്തേറ്റത്.

ഗൾഫിൽ വിസിറ്റിംഗ് വിസയിൽ ജോലിക്കായി പോയ റമീസിന് അവിടെ കാര്യമായ ജോലി ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു വരികയും  കൈയിൽ പണം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടിൽ എത്തി അവരുടെ സ്വർണം എടുത്ത് കൊണ്ടു പോകുകയും ചെയ്തു,  വിവരം അറിഞ്ഞ് മാതാവും സഹോദരിയും അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിക്കുകയും ഈങ്ങാപ്പുഴയിൽ വിൽക്കാൻ കൊണ്ടുപോയ സ്വർണം പോലീസ് തിരിച്ചു വാങ്ങിക്കൊടുക്കുകയും ചെയ്തു.ഇതിൻ്റെ പ്രതികാരമായി വീട്ടിൽ എത്തി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു.തുടർന്ന് വീട്ടിലെ ഫാൻ നശിപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് മാതാവിനെ കുത്തുകയായിരുന്നു.

Post a Comment

Previous Post Next Post