താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കർഷക കോൺഗ്രസ് പ്രതിഷേധ മാർച്ച്:
രൂക്ഷമായ വന്യ മൃഗ ശല്യത്തിനെതിരെ കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും നടന്നത്. മാർച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാഞ്ജുഷ് മാത്യു ഉൽഘാടനം ചെയ്തു. രൂക്ഷമായ വന്യ മൃഗ ശല്യം കാരണം കർഷകർക്ക് മാത്രമല്ല പൊതു ജനങ്ങൾക്കുപോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സദാശിവൻ സി എം സ്വാഗതം പറഞ്ഞ മാർച്ചിൽ ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ ആദ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഹബീബ് തമ്പി, രവീഷ് വളയം, എൻ പി വിജയൻ ബോസ് ജെകബ് എന്നിവർ സംസാരിച്ചു. മഞ്ജുഷ് മാത്യു, അഡ്വ ബിജു കണ്ണന്തറ,ഹബീബ് തമ്പി, എൻ പി വിജയൻ, രവീഷ് വളയം, ബോസ് ജേകബ്, അസ്‌ലം കടമേരി, മനോജ് സി, അമീർ സാബി, ജിതിൻ പുല്ലാട്ട്, കബീർ വി കെ എന്നിവരെ അറസ്റ്റു ചെയ്തു.
ബാരിക്കേഡുകൾ ബന്ധച്ച വടം കത്തി ഉപയോഗിച്ച് പ്രവർത്തകർ മുറിച്ചുനീക്കി, ഓഫീസിൻ്റെ ബോർഡും പറിച്ചെറിഞ്ഞ പ്രവർത്തകർ ധർണ്ണക്ക് ശേഷം വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് പിന്നീട് താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാത ഉപരോപിച്ചു.പ്രവർത്തകരും പോലീസും തമ്മിൽ ബലപ്രയോഗവും നടന്നു.