കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിയ ആസാം സ്വദേശി ജിയാവുർ റഹ്മാൻ (27) നെയാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ നാലാം തിയതി അർദ്ധരാത്രി സൗത്ത് കൊടുവള്ളിയിലെ കംഫർട്ട് ഫാക്ടറി എന്ന റഡിമെയ്ഡ് ഷോപ്പിലെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് കടക്കകത്തെ മേശയിൽ സൂക്ഷിച്ച 32500 രൂപയും, ഫോണും വസ്ത്രങ്ങളും മോഷ്ടിച്ച കേസിലാണ് കൊടുവള്ളിയിൽ തെളിവെടുപ്പ് നടത്തിയത്, ഓമശ്ശേരിയിലെ കടയിൽ മോഷണം നടത്തിയതും ഇയാളാണ്.
ഇതിനു പുറമെ മുക്കം, മാവൂർ പോലീസ് സ്റ്റേഷൻ പരിധികളിലും മോഷണം നടത്തിയിട്ടുണ്ട്.
മാവൂർ പോലീസ് അരിക്കോട് നിന്നും പിടികൂടിയ പ്രതിയെ കൊടുവള്ളി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എത്തിക്കുകയായിരുന്നു.
ഇയാൾ നേരത്തെ ജോലി ചെയ്ത താഴെ പടനിലത്തെ ഹോട്ടലിലും തെളിവെടുപ്പ് നടത്തി