Trending

പഞ്ചായത്ത് ഓഫീസിൽ വച്ച് ആക്രമിച്ചെന്ന കേസ് ; ഉദ്യോഗസ്ഥയെയും പ്രദേശവാസിയെയും കോടതി വെറുതെ വിട്ടു.



 
താമരശ്ശേരി :  മരങ്ങൾ മുറിച്ചത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുന്നതിനായി കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിൽ വന്നവരെ അടിച്ചു പരിക്കേൽപ്പിച്ച് എന്ന കേസിലെ പ്രതികളായ പഞ്ചായത്ത് ക്ലർക്ക് ബാലുശ്ശേരി കിനാലൂർ അരീക്കോടി പ്രേമി, കട്ടിപ്പാറ പുഞ്ചയിൽ ബിജു എന്നിവരെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.


 കട്ടിപ്പാറ കൊഴുവനാൽ ദീപക് കെ വർഗീസ് ആണ് കേസിലെ പരാതിക്കാരൻ.

 പരാതിക്കാരന്റെ പിതാവ് വർക്കിയുടെ കൈവശമുള്ള ഭൂമിയിലെ റബ്ബർ മരങ്ങൾ പുഞ്ചായിൽ ബിജുവിന്റെ വീടിന് ഭീഷണിയാണെന്നും ആയത് മുറിച്ച് മാറ്റണമെന്ന അപേക്ഷപ്രകാരം വീടിന് ഭീഷണിയായ മരങ്ങൾ ഇരുകൂട്ടരുടെയും സാന്നിധ്യത്തിൽ മുറിച്ചു മാറ്റാൻ പഞ്ചായത്ത് ഓഫീസിൽ വെച്ചുണ്ടായ അദാലത്തിൽ തീരുമാനിച്ചുവെന്നും എന്നാൽ പ്രസ്തുത തീരുമാനപ്രകാരമല്ലാതെ വീടിന് ഭീഷണിയില്ലാത്ത മരങ്ങളും മുറിച്ചുമാറ്റി എന്നും ആയത് സംബന്ധിച്ച് അന്വേഷിക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയ പരാതിക്കാരനെയും പിതാവിനെയും പ്രതികൾ മൊബൈൽ ഫോൺ കൊണ്ടും ഓഫീസിലെ പേപ്പർ വെയിറ്റ്കല്ല് കൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തു എന്നും പരിക്ക് പറ്റിയ പരാതിക്കാരനും പിതാവും ചികിത്സയ്ക്ക് വിധേയമായിരുന്നു എന്നും മറ്റും ആരോപിച്ചാണ് കോടതിയിൽ പ്രതികൾക്കെതിരെ കേസ് നൽകിയത്.


  എന്നാൽ പരാതിക്കാരന്റെയും പിതാവിന്റെയും മൊഴികൾ വിശ്വസനീയം അല്ലെന്നും പരസ്പര വിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് കെ പി ഫിലിപ്പ്, അഡ്വക്കേറ്റ് ബിജു അഗസ്റ്റിൻ എന്നിവർ കോടതിയിൽ ഹാജരായി.

Post a Comment

Previous Post Next Post