Trending

ചുഴലിക്കാറ്റിൽ വാകപ്പൊയിൽ ഭാഗത്ത് മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു. കുടുക്കിൽ ഉമ്മരത്തും വീടിന് മുകളിൽ മരം വീണു.




താമരശ്ശേരി : അർദ്ധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 
തച്ചംപൊയിൽ വാകപ്പൊയിൽ പ്രദേശത്തെ മൂന്നു വീടുകൾക്കു മുകളിലേക്ക് മരങ്ങൾ വീണ് കനത്ത നാശനഷ്ടമുണ്ടായി.

വാകപ്പൊയിൽ പള്ളിപ്പുറത്ത് ഇല്ലത്തിനു മുകളിൽ തെങ്ങ് കടപുഴകി വീണു.
ഓടു മേഞ്ഞ വീടിൻ്റെ താഴത്തെ നിലയിലെ മുറി ,അടുക്കള പുര , പുറംവരാന്ത , ചിമ്മിനിക്കൂൂട് , ഒന്നാം നിലയുടെ മേൽക്കൂര എന്നിവ തകർന്നു.
ടെലിവിഷൻ, ഗൃഹോപകരണങ്ങൾ തകർന്നു . പൊട്ടിയ ഓടുകളും, മരക്കഷ്ണങ്ങളും അകത്തു പതിച്ചെങ്കിലും ആളപായമില്ല.
ഗൃഹനാഥ സുഭദ്ര അന്തർജനവും മകൻ വാസുദേവൻ നമ്പൂതിരിയും 
(താമരശ്ശേരി  കോട്ടയിൽ ക്ഷേത്രേ മേൽശാന്തി ) വീട്ടിലുണ്ടായിരുന്നു.

പുതിയപുറത്ത് രാജേഷിൻ്റെ വീടിനു മുകളിലേക്ക് തെങ്ങ് ,മഹാഗണി എന്നിവ കടപുഴകി വീണ് വീടിന് കേടുപാടുണ്ടായി.
ചുമരിന് വിള്ളൽ വീണു.
വാട്ടർ ടാങ്ക് തകർന്നു . ഒന്നാം നിലയോട്
ചേർന്നുള്ള ഷീറ്റ് മേഞ്ഞ 
വരാന്തയുടെ മേൽക്കൂര തകർന്നു.




തൈക്കണ്ടിയിൽ ഭക്തവത്സൻ്റെ
വീടിനു മുകളിൽ മരം പൊട്ടിവീണു.



വാകപ്പൊയിൽ പള്ളിപ്പുറത്ത് ഇല്ലത്ത് സുഭദ്ര അന്തർജനത്തിൻ്റെ വീട് തെങ്ങ് വീണു തകർന്നു.



 വാകപ്പൊയിൽ പുതിയപുറത്ത്
രാജേഷിൻ്റ വീടിനു മുകളിൽ മരങ്ങൾ വീണ് കേടുപാടുണ്ടായി.




കുടുക്കിൽ ഉമ്മരം കയ്യേലിക്കുന്നുമ്മൽ സി.കെ പ്രഭാകരൻ്റെ വീടിനു മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്.

Post a Comment

Previous Post Next Post