കൊടുവള്ളി:
മാരക ലഹരി മരുന്നായ 6 ഗ്രാം എം. ഡി. എം .എ യുമായി അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി.
കൊടുവള്ളി നെല്ലാം കണ്ടിയിൽ 4 വർഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരുന്ന അതിഥി തൊഴിലാളിയും ഹിറ്റാച്ചി ഡ്രൈവറും ആയ കർണ്ണാടക ,മംഗളൂരു സ്വദേശി ജഹാംഗീർ (36) നെയാണ് ഇന്ന് രാവിലെ 10 മണിയോടെ നെല്ലാം കണ്ടിയിലുള്ള വാടക റൂമിൽ നിന്നും പിടി കൂടിയത്.
ഇയാൾ പകൽ സമയങ്ങളിൽ ഹിറ്റാച്ചി ഡ്രൈവറായി പല സ്ഥലങ്ങളിൽ ജോലിക്കു പോവുകയും ഇതിൻ്റെ മറവിൽ ലഹരി മരുന്ന് വിൽപ്പന നടത്തുകയും ചെയ്യുകയാണു രീതി.
മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായുള്ള നിരവധി സിപ്പ് ലോക്ക് കവറുകളും ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാരനാണ് ഇയാൾ.
ഒരു മാസത്തോളമായി കോഴിക്കോട് റൂറൽ ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.
കോഴിക്കോട് റൂറൽ എസ് .പി . കെ .ഇ .ബൈജു ഐ.പി.എസിന്റെ കീഴിലുള്ള
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി .വൈ .എസ് .പി .കെ. സുശീർ,.എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്. ഐ .രാജീവ് ബാബു , സീനിയർ സി.പി .ഓ മാരായ എൻ.എം ജയരാജൻ പി.പി ജിനീഷ് , കൊടുവള്ളി എസ്. ഐ ബേബി മാത്യു, സീനായർ സി.പി ഒ മാരായ പി. പ്രസൂൺ. കെ. സിഞ്ചിത്ത്.എം. ശ്രീനിഷ് , കെ എച്ച്. ജി . അരവിന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.