Trending

ഉന്നത വിജയികളെ അനുമോദിച്ചു.




താമരശ്ശേരിയിലെ പഴയകാല വാഹന ജീവനക്കാരുടെ കൂട്ടായ്മയായഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ, 2024-25 അധ്യയന വർഷത്തെ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ മക്കളെ അനുമോദിച്ചു.



സെക്രട്ടറി കെ എം രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡണ്ട് പി സി മോയിൻകുട്ടി അധ്യക്ഷത വഹിച്ചു.

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം കരസ്ഥമാക്കിയ, മുഹമ്മദ് നിജാദ് പി, കെ, ഈർപ്പോണ.
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജിനുഷ വി പി വാവാട്,
മുഹമ്മദ് ഷാഫിൽ കക്കോടി എന്നിവരെ കൂട്ടായ്മയുടെ രക്ഷാധികാരികളായ കെ കാസിം, സുകുമാരൻ നീലഞ്ചേരി, കുഞ്ഞി മുഹമ്മദ് കെ കെ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.

ഖജാൻജി കെ പി ജയപ്രകാശ്, പി മജീദ്, എൻ പി ലുഖ്മാൻ, പ്രേമൻ തരിപ്പയിൽ, കൈലാസൻ കെ ആർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
   കെ കെ പ്രഭാകരൻ, കെ പി വിനോദ് , സി കെ കാസിം, പി പി ഷാനവാസ്, പി ഉല്ലാസ് കുമാർ, സി കെ അഷ്റഫ്, പി സുലൈമാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post