സംസ്ഥാന ട്രഷറർ നാസർ പിലാശ്ശേരി സംഘടനാ വിശദീകരണം നടത്തുകയും കൊടുവള്ളി ഫുഡ് & സേഫ്റ്റി ഓഫീസർ അനീഷ് റഹ്‌മാൻ കെ ടി ഹെൽത്ത് ക്ലാസ് എടുക്കുകയും ഫോസ്ട്രാക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്‌തു തുടർന്ന് SSLC PLUS TWO വിജയിച്ച കുട്ടികൾക്ക് മുമന്റോ നൽകി അനുമോദിച്ചു.മുതിർന്ന പാചക തൊഴിലാളികളെ പൊന്നാട അണിയിച്ചു. പാചക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് ബഷീർ പാണ്ടികശാല, ജില്ലാ ജെനറൽ സെക്രട്ടറി റസാഖ് കൊടുവള്ളി ജില്ലാ ട്രഷറർ ബിജീഷ് മടവൂർ,റഫീഖ് കൊയിലാണ്ടി (സംസ്ഥാന സമ്മേളന രക്ഷാധികാരി), ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കർ കിഴക്കോത്ത്,കുന്നമംഗലം മണ്ഡലം സെക്രട്ടറി നൗഫൽ, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഹുസൈൻ, അബൂബക്കർ വാവാട് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.കൊടുവള്ളി മണ്ഡലം ട്രഷറർ അബ്‌ദുള്ള കെ പി നന്ദി പ്രകാശിപ്പിച്ചു.