കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ നിന്നും നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.